അടിയന്തരാവസ്ഥയിലെ പോരാട്ടത്തിന്റെ കഥകള്‍
കഴുത്തിനേക്കാള്‍ എഴുത്താണ് പ്രധാനമെന്ന് കരുതിയ കുറേ എഴുത്തുകാരുണ്ടായിരുന്നു. അവര്‍ കഥകളും കവിതകളും എഴുതി. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഇന്ത്യയില്‍ പൂര്‍ണ്ണമായി നഷ്ടമായില്ല എന്ന് സമാശ്വസിക്കാന്‍ കഴിയുന്ന കഥാരചനകള്‍ സമാഹരിച്ച് 1977 ജൂണില്‍ ചിന്ത അമര്‍ഷത്തിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യനിഷേധത്തിന്റെ കാലൊച്ചകള്‍ അരികെയും അകലെയും കേള്‍ക്കുന്ന ഒരു സന്ദര്‍ഭത്തിലൂടെയാണ് അടിയന്തരാവസ്ഥയുടെ നാല്പതാം വര്‍ഷം കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ അമര്‍ഷത്തിന്റെ കഥകളുടെ രണ്ടാം പതിപ്പ് പ്രസക്തമായിത്തീരുന്നു.
അടിയന്തരാവസ്ഥയിലെ
പോരാട്ടത്തിന്റെ കഥകള്‍