ഒരാള്‍ തന്റെ ജീവിതം അവസാനിപ്പിച്ചാലും പിന്നെയുമത് ബാക്കിയാവുന്നതുപോലെ ഒരു നോവല്‍ തീരുമ്പോള്‍ അടുത്തൊന്നു തുടങ്ങുകയാണ്. തമിഴ് നാട്ടിന്റെ സവിശേഷ സാംസ്‌കാരിക പരിസരങ്ങളിലാണ് പെരുമാള്‍ മുരുകന്റെ കഥകള്‍ വേരൂന്നുന്നത്. കാളിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നിടത്താണ് മാതൊരുഭാഗന്‍ അവസാനിക്കുന്നതെങ്കില്‍ കാളിയുടെ ആത്മഹത്യക്കുശേഷമുള്ള പൊന്നയുടെ ജീവിതമാണ് ആലവായന്‍. ഒരേ ജീവിതത്തിന്റെ തന്നെ ഭിന്നാഖ്യാനങ്ങളായ മാതൊരുഭാഗനും അര്‍ദ്ധനാരിയും ആലവായനും തുടര്‍ച്ചകള്‍ പോലെ ഇടര്‍ച്ചകളുമുണ്ട്. തീക്ഷ്ണമായ ജീവിതാവസ്ഥകളെ വരഞ്ഞിടുന്ന നോവല്‍