കുട്ടിക്കാലം മറ്റുള്ളവര്‍ കരുതുംപോലെ അയത്‌ന ലളിതമല്ല, പൊരുതിയാണ് മുന്നേറേണ്ടത് എന്ന പാഠം മനസ്സിലാക്കിത്തുടങ്ങുമ്പോഴാണ് തനിക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ അവന്‍ തിരിച്ചറിയുന്നത്. ഈ ലഘു നോവല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കും.
വളര്‍ച്ച ആഹ്ലാദം മാത്രമല്ല സംഘര്‍ഷം കൂടിയാണ്. ഉണ്ണിക്കുട്ടന്‍ നാട്ടിന്‍പുറത്തെ കുട്ടിയാണ്. നാട്ടിലെ ഓരോ മുക്കും മൂലയും സസ്യ ജന്തുജാലങ്ങളും അവന്റെ പരിചയക്കാരാണ്. കുട്ടിക്കാലം മറ്റുള്ളവര്‍ കരുതുംപോലെ അയത്‌ന ലളിതമല്ല, പൊരുതിയാണ് മുന്നേറേണ്ടത് എന്ന പാഠം മനസ്സിലാക്കിത്തുടങ്ങുമ്പോഴാണ് തനിക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ അവന്‍ തിരിച്ചറിയുന്നത്. ബാല്യകാലത്തിന്റെ കൗതുകങ്ങളും അന്വേഷണവ്യഗ്രതകളും ആവിഷ്‌ക്കരിക്കുന്ന ഈ ലഘു നോവല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കും.