ഭരതമുനിയുടെ പ്രകൃഷ്ട കൃതിയായ നാട്യശാസ്ത്രത്തിന്റെ ഇരുപത്തിമൂന്നാം അദ്ധ്യായത്തിന്റെ പദവും വ്യാഖ്യാനവുമാണ് ഈ കൃതി. അഭിനയകലയില്‍ താല്പര്യമുള്ള ആര്‍ക്കും ഈ ഉത്തമകൃതി സ്വന്തമായി കരുതാം.
അഭിനയകലയുടെ ശാസ്ത്രത്തെ
പ്രതിപാദിക്കുന്ന നാട്യശാസ്ത്രത്തിന്റെ ഇരുപത്തിമൂന്നാം അദ്ധ്യായത്തിന്റെ പദവും വ്യാഖ്യാനവും നിര്‍വ്വഹിക്കുന്ന കൃതിയാണ് ആഹാര്യാഭിനയം. പുസ്തകം, അലങ്കാരം, അംഗരചന, സജ്ജീവം എന്നിങ്ങനെ നാലായി വേര്‍തിരിക്കപ്പെട്ട ആഹാര്യാഭിനയത്തിന്റെ സമസ്ത തലങ്ങളെയും അനാവരണം ചെയ്യുന്ന കൃതി. കലാ പ്രവര്‍ത്തകര്‍ക്കും കലാപഠിതാക്കള്‍ക്കും
ഉപകാരപ്രദമായ ഗ്രന്ഥം.