കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.
നായാട്ടിനായി പുറപ്പെട്ട ദുഷ്യന്തരാജാവ് ദാഹമകറ്റാന്‍ കശ്യപാശ്രമത്തിലെത്തുന്നതും കണ്വമുനിയുടെ വളര്‍ത്തുപുത്രിയും ആശ്രമകന്യകയുമായ ശകുന്തളയില്‍ അനുരക്തനാകുന്നതും ഗാന്ധര്‍വ്വ വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അഭിജ്ഞാനശാകുന്തളത്തിന്റെ ഇതിവൃത്തം. മൂലകഥയില്‍നിന്നും വ്യതിചലിക്കാതെയും കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.