പാചകം മാറുന്ന ജീവിതത്തിന്റെ ഗന്ധവും രുചിയുമാണ്. വിവിധ ഇടങ്ങളിലെ മനുഷ്യര്‍ ഇടകലരുമ്പോള്‍ പുതിയ രുചികളും രുചിക്കൂട്ടുകളുമുണ്ടാകുന്നു. മലയാളിയുടെ ഇന്നത്തെ രുചി വിവിധ രാജ്യങ്ങളിലെ പാചകക്കൂട്ടുകളിലൂടെ പിറന്നതാണ്. വര്‍ഷങ്ങളായി നിലനില്ക്കുന്ന നാടന്‍ രുചിക്കും രുചിഭേദങ്ങള്‍ക്കുമൊപ്പം നൂറു നൂറു പുതിയ വിഭവങ്ങള്‍ കടന്നുവന്ന് നമ്മുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്. ഇതാ നൂറ് വ്യത്യസ്തമായ രുചിക്കൂട്ടുകളുമായി സജു ഈസ.
നിങ്ങളുടെ അടുക്കളയില്‍ നിന്നുയരുന്ന കൊതിയൂറുന്ന മണവും തൃപ്തികരമായ ആഹാരവുമാണ് ഞങ്ങളുടെ സംതൃപ്തി.